ഇന്ത്യ – ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പര ഡിസംബറില്‍ !

സിഡ്നി: കോവിഡ്-19 പ്രതിസന്ധി ഒഴിഞ്ഞാല്‍ ഡിസംബറില്‍ ഇന്ത്യ – ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. നാലു ടെസ്റ്റുകളടങ്ങിയ പരമ്പര ഡിസംബര്‍ മൂന്നിന് ആരംഭിക്കുമെന്നാണ് സൂചന.പരമ്പര നടക്കുകയാണെങ്കില്‍ ആദ്യ ടെസ്റ്റിന് ബ്രിസ്ബെയ്ന്‍ വേദിയാകും.

പരമ്പരയുടെ സമയക്രമത്തിന്റെ കാര്യത്തില്‍ ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മില്‍ ധാരണയായതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ ഓസ്ട്രേലിയയിലെ കോവിസ് സാഹചര്യം അനുസരിച്ചിരിക്കും പരമ്പരയുടെ ഭാവി.

അഡ്‌ലെയ്ഡ്, മെല്‍ബണ്‍, സിഡ്‌നി എന്നിവയായിരിക്കും മറ്റു ടെസ്റ്റുകളുടെ വേദികള്‍.

Top