ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് കേന്ദ്ര നിയമം കൊണ്ടുവരണം; ഐഎംഎ

doctor_01

ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ അധ്യക്ഷന്‍ ഡോ ജയലാല്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ പലയിടങ്ങളിലും അതിക്രമം നടക്കുന്നുണ്ട്. ബാബാ രാംദേവിനെതിരെ നിയമപോരാട്ടം ശക്തമാക്കുമെന്നും ഡോ ജയലാല്‍ പറഞ്ഞു.

ബാബാ രാംദേവിനെതിരെ നിയമ നടപടികള്‍ ശക്തമായി തുടരും. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് പ്രചാരണമാണ് രാംദേവ് നടത്തുന്നത്. രാംദേവിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം, നിയമപരമായി ശിക്ഷിക്കണം. മഹാമാരിക്കാലത്ത് ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രചാരണങ്ങളാണ് രാംദേവ് നടത്തുന്നത് എന്നും ഡോ ജയലാല്‍ ആരോപിച്ചു.

രാജ്യത്ത് ഉടനീളം മൂന്നര ലക്ഷം ഡോക്ടര്‍മാരാണ് ഇന്ന് ഐഎംഎയുടെ നില്‍പ്പ് സമരത്തില്‍ പങ്കെടുക്കുന്നത്. രാജ്യവ്യാപകമായി ആശുപത്രികള്‍ക്ക് മുന്നിലും, സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നിലുമാണ് സമരം നടത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും മതിയായ സംരക്ഷണം ആവശ്യപ്പെട്ടാണ് സമരം.

Top