സണ്ടര്‍ലാന്റ് ഗോള്‍ കീപ്പറെ ബ്രൈറ്റണ്‍ ക്ലബ്ബില്‍ എത്തിച്ചു

STEELE

ണ്ടര്‍ലാന്റ് ഗോള്‍കീപ്പറായിരുന്ന ജേസണ്‍ സ്റ്റീലെയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബ്രൈറ്റണ്‍ ടീമിലെത്തിച്ചു. മൂന്ന് വര്‍ഷത്തെ കരാറിലാണ് ബ്രൈറ്റണുമായി സ്റ്റീലെ ഒപ്പുവെച്ചിരിക്കുന്നത്. സ്റ്റ്വിറ്റ്‌സര്‍ലന്റിനായി കഴിഞ്ഞ സീസണില്‍ 18 മത്സരങ്ങളിലും സ്റ്റീലെ വല കാത്തിരുന്നു.

കഴിഞ്ഞ വര്‍ഷം ബ്രൈറ്റണ്‍ വിട്ട് നിക്കി മെന്‍പയുടെ ഒഴിവിലേക്കാണ് ബ്രൈറ്റണ്‍ പുതിയ സൈനിംഗ് നടത്തിയിരിക്കുന്നത്. സ്റ്റീലെ എത്തിയെങ്കിലും മാറ്റ് റയാന്‍ തന്നെയാകും ബ്രൈറ്റന്റെ ഒന്നാം ഗോള്‍കീപ്പര്‍. മുമ്പ് മിഡില്‍സ് ബ്രോ, ബ്ലാക്ക് ബേണ്‍ തുടങ്ങിയ ടീമുകള്‍ക്കായും ജേസണ്‍ സ്റ്റീലെ കളിച്ചിട്ടുണ്ട്.

Top