നടപ്പാലം തകർന്ന് വീണു; തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രീകള്‍ക്ക് പരിക്ക്

വിഴിഞ്ഞം: നടപ്പാലം തകർന്ന് വീണ് തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രീകൾക്ക് പരിക്കേറ്റു. വിഴിഞ്ഞം പുന്നകുളത്താണ് സംഭവം. മൂന്നു പേരുടെ നില ഗുരുതരമാണ്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം നടന്നത്.

ഷീജാ, ഷിബി, ശ്രീദേവി സിന്ദുമോൾ, എന്നിവരെ മെഡിക്കൽ കോളേജിലും ശശികല ശാന്ത, എന്നീ വരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലപ്പഴക്കം മൂലം ഉപയോഗിക്കാതിരുന്ന നടപ്പാലത്തിൽ വിശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Top