ചൈനയിലെ കൂറ്റന്‍ മേല്‍പ്പാലം തകര്‍ന്നു; നാല് മരണം, എട്ടു പേര്‍ക്ക് പരിക്ക്

ധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ എഷൗ നഗരത്തില്‍ പാലം തകര്‍ന്നു. എക്‌സ്പ്രസ് വേയ്ക്ക് മുകളിലൂടെയുള്ള പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. അപകടത്തില്‍ നാല് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

പ്രാദേശിക സമയം പുലര്‍ച്ചെ 3.36ഓടെയായിരുന്നു അപകടം. അപകടസമയം ആളുകള്‍ പാലത്തില്‍ ജോലി ചെയ്യുകയായിരുന്നു. കൂടാതെ 3 ട്രക്കുകള്‍ പാലത്തിലുണ്ടായിരുന്നു. മേല്‍പ്പാലത്തിന് താഴെ ഉണ്ടായിരുന്ന ഒരു കാര്‍ പൂര്‍ണമായും തകര്‍ന്നു.

അമിതഭാരം കയറ്റിയ ട്രക്കാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. എക്സ്പ്രസ് വേയുടെ ടു-വേ ഗതാഗതം അടച്ചതായി പ്രവിശ്യാ ഗതാഗത പൊലീസ് വകുപ്പുകളെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

Top