കോഴക്കേസ്; പ്രസീതയെ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചു

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സികെ ജാനുവിന് കോഴ നല്‍കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീതയെ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചു. ലക്ഷങ്ങളുടെ കോഴ ആരോപണ കേസില്‍ തെളിവ് ശേഖരണത്തിനാണ് പതിനൊന്ന് മണിക്ക് ഹാജരാകാന്‍ പ്രസീതയ്ക്ക് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയത്. ശബ്ദരേഖയടക്കമുള്ള ഡിജിറ്റല്‍ തെളിവുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് വിളിപ്പിച്ചത്.

സികെ ജാനുവിനെ എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്നതില്‍ ശബ്ദരേഖ തെളിവടക്കമാണ് പ്രസീത പുറത്ത് വിട്ടത്. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണ് സുരേന്ദ്രന്‍ പണം കൈമാറിയതെന്നും പ്രസീത വ്യക്തമാക്കിയിരുന്നു.

Top