കെ സുരേന്ദ്രനെതിരായ കോഴക്കേസ്; ബിജെപിയെ അവഹേളിക്കാനെന്ന് ശോഭ സുരേന്ദ്രന്‍

വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ കോഴക്കേസില്‍ പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ശോഭ സുരേന്ദ്രന്‍.

അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത് ബിജെപിയെ പൊതു സമൂഹത്തില്‍ അവഹേളിക്കാന്‍ വേണ്ടി മാത്രമാണ്. പണമിടപാട് നടന്നിട്ടില്ലെന്ന സി കെ ജാനുവിന്റേയും സുരേന്ദ്രന്റെയും പ്രസ്താവനക്ക് അപ്പുറം ഒന്നും പറയാനില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

 

Top