കെ സുരേന്ദ്രനെതിരായ കോഴക്കേസ്; പ്രശാന്ത് മലവയലിനെ ഇന്ന് ചോദ്യം ചെയ്യും

കല്‍പ്പറ്റ: സി.കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസില്‍ ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ഇന്ന് ചോദ്യം ചെയ്യും. വയനാട് എസ് പി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. പ്രശാന്ത് മലവയല്‍ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാര്‍ ആണ് ചോദ്യം ചെയ്യുന്നത്.

സി കെ ജാനുവിന് പണം നല്‍കിയത് പ്രശാന്ത് മുഖേനയെന്ന് പ്രസീത ആരോപണമുന്നയിച്ചിരുന്നു. അതേസമയം യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ യുവമോര്‍ച്ചയുടെ രണ്ട് മണ്ഡലം കമ്മറ്റികളും എട്ട് പഞ്ചായത്ത് കമ്മിറ്റികളും രാജിവെച്ചു. ബത്തേരി മണ്ഡലം യുവമോര്‍ച്ച പ്രസിഡണ്ട് ലിലിത് കുമാറിനെയും പുറത്താക്കി.

Top