കൈക്കൂലി; രാമപുരത്ത് എഎസ്‌ഐ പിടിയില്‍

bribery

കോട്ടയം: കോട്ടയത്ത് മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതിയോടെ പൊട്ടിച്ചുമാറ്റിയ പാറ നീക്കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എ.എസ്.ഐ അറസ്റ്റില്‍. രാമപുരം പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ ബിജുവിനെയാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്.

രാമപുരം സ്വദേശിയായ ജസ്റ്റിന്‍ വീട് വെക്കുന്ന സ്ഥലത്തെ പാറ മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതിയോടെ പൊട്ടിച്ചിരുന്നു. പൊട്ടിച്ച പാറ സ്ഥലത്തുനിന്ന് നീക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട് എ.എസ്.ഐ ബിജു സമീപിക്കുകയായിരുന്നു. കഴിഞ്ഞ 19ന് ജസ്റ്റിനില്‍ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു. പാറ നീക്കണമെങ്കില്‍ വീണ്ടും 5000 രൂപ നല്‍കണമെന്നാവശ്യപ്പെട്ട് എ.എസ്.ഐ ബിജു ജസ്റ്റിനെ വിളിക്കുകയായിരുന്നു.

ജസ്റ്റിനില്‍ നിന്ന് കൈക്കൂലിയുടെ രണ്ടാം ഗഡുവായ 5000 രൂപ വാങ്ങിയ എ.എസ്.ഐ ബിജുവിനെ സംഘം കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Top