കൈ​ക്കൂ​ലി​ക്കേ​സ്; റി​ട്ട. ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണറടക്കം മൂ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ത​ട​വു​ശി​ക്ഷ

court

കൊ​ച്ചി: കൈ​ക്കൂ​ലി​ക്കേ​സി​ൽ റി​ട്ട. ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ അ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തിയാണ് ശി​ക്ഷ വിധിച്ച​ത്.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം എ​യ​ര്‍ കാ​ര്‍​ഗോ കോം​പ്ല​ക്‌​സി​ലെ ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന കെ.​എ​സ്.​ച​ന്ദ്ര​ശേ​ഖ​ർ, വി​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡി​ലെ മാ​ര്‍​സ് കാ​ര്‍​ഗോ ഏ​ജ​ന്‍​സി​യു​ടെ പാ​ര്‍​ട്ണ​ര്‍​മാ​രാ​യ രാ​ജു മാ​ത്യു, ജോ​ര്‍​ജ് ബാ​സ്റ്റ​ന്‍ എ​ന്നി​വർക്കെതിരെയാണ് കോ​ട​തി ശി​ക്ഷ വിധിച്ച​ത്.

ച​ന്ദ്ര​ശേ​ഖ​റി​നെ ഒ​രു വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 60 ല​ക്ഷം രൂ​പ പി​ഴ​യ്ക്കും മ​റ്റു ര​ണ്ട് പ്ര​തി​ക​ളെ ര​ണ്ടു വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 30 ല​ക്ഷം രൂ​പ വീ​തം പി​ഴ അ​ട​യ്ക്കാ​നു​മാ​ണ് സി​ബി​ഐ കോ​ട​തി ജ​ഡ്ജി ബി.​ക​ലാം പാ​ഷ ശി​ക്ഷി​ച്ച​ത്.

Top