കോവിഡ് പോസിറ്റീവല്ല; വാര്‍ത്തകള്‍ തള്ളി ലാറ

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: തനിക്ക് കോവിഡ് പോസിറ്റീവാണെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ.

കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. എന്നാല്‍ പരിശോധനാഫലം നെഗറ്റീവായിരുന്നുവെന്നും ലാറ പറഞ്ഞു.
ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ലാറ ആവശ്യപ്പെട്ടു.

തെറ്റായ ഈ വാര്‍ത്ത തനിക്ക് ദോഷമൊന്നും വരുത്തിയില്ലെങ്കിലും തന്റെ അടുത്ത ആളുകളില്‍ പരിഭ്രാന്തിയുണ്ടാകാന്‍ ഇത് കാരണമായെന്നും ലാറ പറഞ്ഞു.

Top