ദേവ്ദത്ത് പടിക്കലിനെ പ്രശംസകൊണ്ട് മൂടി ബ്രയാന്‍ ലാറ

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കലിനെ പ്രശംസ കൊണ്ടുമൂടി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ദേവ്ദത്ത് ഈ സീസണില്‍ ദേവ്ദത്ത് സെഞ്ചുറികള്‍ അടിച്ചു കൂട്ടുന്നതും മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്നതും കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ലാറ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ടോക് ഷോയില്‍ പറഞ്ഞു.

അസാമാന്യ പ്രതിഭയാണ് ദേവ്ദത്ത്. കഴിഞ്ഞ സീസണില്‍ അയാള്‍ ഏതാനും അര്‍ധസെഞ്ചുറികള്‍ നേടിയിരുന്നു. ബാറ്റിംഗില്‍ വിരാട് കോലിക്ക് മികച്ച പിന്തുണയും നല്‍കി. എന്നാല്‍ ഇത്തവണ അയാള്‍ സെഞ്ചുറികളും മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങളും സ്വന്തമാക്കുന്നത് കാണാനാണ് ഞാനാഹ്രഹിക്കുന്നത്.

അടിക്കുന്നത് കാണാനാണ് ഞാനാഗ്രഹിക്കുന്നത്. കാരണം അസാമാന്യ പ്രതിഭയാണയാള്‍. അയാളുടെ ബാറ്റിംഗില്‍ ചില പിഴവുകളൊക്കെ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ച് ശക്തമായി ഇത്തവണ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്-ലാറ പറഞ്ഞു.

കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് മുംബൈക്കെതിരായ സീസണിലെ ആദ്യ മത്സരം നഷ്ടമായ ദേവ്ദത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തില്‍ ബാംഗ്ലൂരിനായി ഇറങ്ങിയിരുന്നു. എന്നാല്‍ 11 റണ്‍സ് നേടാനെ ദേവ്ദത്തിനായുള്ളു.

കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ 473 റണ്‍സ് നേടി ദേവ്ദത്ത് അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ 737 റണ്‍സ് നേടിയ ദേവ്ദത്ത് ടൂര്‍ണമെന്റിലെ രണ്ടാമത്തെ വലിയ റണ്‍വേട്ടക്കാരനായിരുന്നു.

 

Top