ബ്രെക്സിറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വീണ്ടും തിരിച്ചടി

ലണ്ടന്‍ : ബ്രെക്സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വീണ്ടും തിരിച്ചടി. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് മൂന്ന് മാസ സാവകാശം ആവശ്യപ്പെടാന്‍ ബോറിസ് ജോണ്‍സനെ നിര്‍ബന്ധിതനാക്കുന്ന ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കി.

മുന്‍ കണ്‍സര്‍വേറ്റീവ് എംപി ഒലിവര്‍ ലറ്റ്വിന്‍ മുന്നോട്ട് വെച്ച ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ വിവിധ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് പിന്തുണക്കുകയായിരുന്നു. 306 നെതിരെ 322 വോട്ടുകളുടെ പിന്തുണയിലാണ് പുതിയ നിയമം പാസായത്.

ഇതോടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കൊണ്ടുവന്ന പുതിയ കരാരിന്റെ ഭാവി അനിശ്ചിതത്തിലായി. പ്രധാനമന്ത്രി മുന്നോട്ട് വെക്കുന്ന പുതിയ ബില്‍ തിങ്കഴാഴ്ച്ചയായിരിക്കും പാര്‍ലമെന്റ് പരിഗണിക്കുക.

കഴിഞ്ഞ ദിവസമാണ് ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ബോറിസ് ജോണ്‍സന്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ പുതിയ കരാരിന് ധാരണയായത്. എന്നാല്‍, ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെയും അംഗീകാരം ലഭിച്ചാല്‍ മാത്രമേ പുതിയ കരാറിന് നിയമപ്രാബല്യം ലഭിക്കുമായിരുന്നുള്ളൂ.

Top