Brexit may be Scotland’s chance to steal London finance crown

ലണ്ടണ്‍:ബ്രിട്ടന്റെ ബ്രെക്‌സിറ്റ് നടപടിയെ വീറ്റോ ചെയ്യുമെന്ന് സ്‌കോട്‌ലന്റ് പ്രഥമമന്ത്രി നിക്കോള സ്റ്റര്‍ഗണ്‍. ബ്രിട്ടന്റെ തിരുമാനത്തെ തടയാന്‍ എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.വ്യാഴാഴച്ച നടന്ന വോട്ടെടുപ്പിനെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് നിക്കോളയുടെ പ്രതികരണം.

ബ്രിട്ടണ്‍ ഇയുവില്‍ നിന്നും പുറത്ത് കടക്കണം എന്ന് ആഗ്രഹിച്ചവര്‍ 52 ശതമാനമാണ്. നിലനില്‍ക്കണമെന്ന അഭിപ്രായത്തിന് 48 ശതമാനം വോട്ടും ലഭിച്ചു. എന്നാല്‍ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കണമെന്ന സ്‌കോട്ട്‌ലണ്ട് ജനതയുടെ വോട്ട് ശതമാനം 62 ആയിരുന്നു. ജനഹിതത്തെ മാനിച്ചാണ് പുതിയ നീക്കങ്ങള്‍ക്ക് ഇപ്പോള്‍ ഒരുങ്ങുന്നത്; നിക്കോള വ്യക്തമാക്കി

പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിക്കും. ബ്രിട്ടന്റെ പിരിഞ്ഞുപോക്കിന് ആവശ്യമായ നിയമപരമായ പിന്തുണ നല്‍കില്ല, അവര്‍ പറഞ്ഞു. സ്‌കോട്ട്‌ലന്റും അയര്‍ലണ്ടുമാണ് ബ്രിട്ടണ്‍, യൂണിയനില്‍ നിലനില്‍ക്കണം എന്ന അവശ്യം ഉന്നയിച്ച് പ്രധാനമായും വോട്ട് ചെയ്തത രാജ്യങ്ങള്‍. ഇംഗ്ലണ്ട് വെയില്‍സ് എന്നിവര്‍ വിട്ടുപോരലിനെ അനുകൂലിച്ചു.

എന്നാല്‍, ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്റ്, അയര്‍ലണ്ട് തുടങ്ങിയ നാല് രാഷ്ട്രങ്ങള്‍ തമ്മില്‍ പൂര്‍ണ യോജിപ്പില്‍ എത്തിയെങ്കില്‍ മാത്രമേ റഫറണ്ടം സംബന്ധിച്ച വിടുതലില്‍ കൂടുതല്‍ നീക്കങ്ങള്‍ നടത്താന്‍ യുകെക്ക് സാധിക്കുകയുള്ളു.

ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ക്ക് ആകാംക്ഷ ഭരിതമായ ബ്രെക്‌സിറ്റ് തെരഞ്ഞെടുപ്പിനോളം തന്നെ പ്രധാന്യം കൈവന്നിരിക്കുകയാണ്. യൂറോപുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാന്‍ ബ്രസല്‍സില്‍ ഇയു അധികൃതരുമായി ചര്‍ച്ചകള്‍ നടത്താനും സ്റ്റര്‍ഗണ്‍ തിരുമാനിച്ചിട്ടുണ്ട്.

Top