Brexit impact; Sensex downs 940 points

sensex

മുംബൈ: ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സെക്‌സ് 1000 പോയന്റ് നഷ്ടത്തില്‍ 26062ലും നിഫ്റ്റി 287 പോയന്റ് താഴ്ന്ന് 7982ലുമെത്തി.

1065 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 57 ഓഹരികള്‍ നേട്ടത്തിലുമാണ്.

ടാറ്റ മോട്ടോഴ്‌സ് 10 ശതമാനം നഷ്ടത്തിലാണ്. ടാറ്റ സ്റ്റീല്‍ എട്ട് ശതമാനവും നഷ്ടംനേരിട്ടു. ഐസിഐസിഐ ബാങ്ക്, മാരുതി, അദാനി പോര്‍ട്‌സ് തുടങ്ങിയവും കനത്ത നഷ്ടത്തിലാണ്. അതേസമയം, സണ്‍ ഫാര്‍മ നേട്ടത്തിലാണ്.

ബ്രക്‌സിറ്റ് ഹിതപരിശോധന വോട്ടെണ്ണല്‍ പകുതി പിന്നിട്ടപ്പോള്‍ യൂറോപ്യന്‍ യുണിയന്‍ വിടണം എന്ന അഭിപ്രായത്തിന് മുന്‍തൂക്കം നേടിയതാണ് വിപണിക്ക് തിരിച്ചടിയായത്.

Top