Brexit impact; Currency value decrease

മുംബൈ : യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണമെന്ന് ബ്രിട്ടീഷ് ജനത വിധിച്ചതോടെ ബ്രിട്ടീഷ് പൗണ്ടും ഓഹരിയും രൂപയും ഇടിഞ്ഞു.

പൗണ്ടിന്റെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് നേരിട്ടത്. സെന്‍സെക്‌സ് 1000 പോയിന്റും നിഫ്റ്റി 300 പോയിന്റും താഴ്ന്നു. രൂപയുടെ മൂല്യവും ഇടിഞ്ഞു, ഒരു ഡോളറിനെതിരെ 68 രൂപയായി ഇപ്പോഴത്തെ നിലവാരം.സ്വര്‍ണ വില പവന് 480 വര്‍ദ്ധിച്ചു

കഴിഞ്ഞ ഓഗസ്റ്റിനുശേഷം രൂപ നേരിടേണ്ടിവന്ന ഏറ്റവും വലിയ ഇടിവാണിത്. 10 മാസത്തെ ഏറ്റവും വലിയ ഇടിവാണ് സെന്‍സെക്‌സ് നേരിട്ടത്.

ഇന്നലെ 27,002.22നാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ഇതു രാവിലെ 26,000ലേക്കു താഴ്ന്നു. ടാറ്റ മോട്ടോര്‍സിന്റെ ഓഹരിയില്‍ 14% ഇടിഞ്ഞു. ടാറ്റാ സ്റ്റീല്‍ എട്ടു ശതമാനവും.

ചരിത്രത്തില്‍ ആദ്യമായാണ് പൗണ്ട് ഒരു ദിവസം കൊണ്ട് ഇത്രയും താഴുന്നത്. ആറു മണിക്കൂര്‍ കൊണ്ട് 10% ഇടിവാണ് പൗണ്ടിനു നേരിടേണ്ടിവന്നത്.

Top