ബ്രൂവറികളുടെ അനുമതി റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് തട്ടിപ്പെന്ന് ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം: ബ്രൂവറി-ഡിസ്റ്റിലറി അനുമതി റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദം മൂലം അനുമതി റദ്ദാക്കുന്നുവെന്ന ഉത്തരവ് വ്യവസായികളെ സഹായിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ബ്രൂവറികള്‍ റദ്ദാക്കിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനെന്നാണ് സര്‍ക്കാര്‍ രേഖ. മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയ ന്യായീകരണം അതേ പടി ഉത്തരവില്‍ ചേര്‍ത്തു. പ്രളയ പുനര്‍നിര്‍മ്മാണത്തിനിടെ ഉയര്‍ന്ന വിവാദങ്ങള്‍ തടയാനാണെന്നും നടപടികളില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വിചിത്ര ഉത്തരവില്‍ ന്യായീകരിക്കുന്നു.

ചട്ടങ്ങളും നിയമങ്ങളും പരിശോധിച്ചാണ് ബ്രുവറിക്ക് അനുമതി നല്‍കിയതെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ബ്രുവറി അനുമതിക്ക് മാനദണ്ഡം നിശ്ചയിക്കാന്‍ പുതിയ സമിതിയെ നിശ്ചയിച്ചതായും ഈ മാസം 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top