ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിന്റെ മാനദണ്ഡമെന്തെന്ന് ചോദിച്ച് ഹൈക്കോടതി

kerala-high-court

കൊച്ചി: സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിന്റെ മാനദണ്ഡമെന്തെന്ന് ഹൈക്കോടതി. ബ്രൂവറികളും ഡിസ്റ്റിലറികളും സ്ഥാപിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

അതേസമയം സംസ്ഥാനത്ത് കൂടുതല്‍ ഡിസ്റ്റിലറികള്‍ അനിവാര്യമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അപേക്ഷ ലഭിച്ച അഞ്ചെണ്ണത്തിന് പ്രാഥമിക അനുമതി മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പ്രാഥമിക അനുമതി നല്‍കാനുള്ള മാനദണ്ഡങ്ങള്‍ അബ്കാരി നയത്തില്‍ പറഞ്ഞിട്ടില്ല. എക്‌സൈസ് കമ്മീഷണറുടെ വിവേചനാധികാരമാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Top