ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജിവെച്ചു

ലണ്ടന്‍ : ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജിവെച്ചു. ബ്രെക്‌സിറ്റിന് ശേഷമുള്ള യുകെ യൂറോപ്യന്‍ യൂണിയന്‍ സഹകരണവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി തെരേസാ മേയുടെ പദ്ധതി ബ്രിട്ടീഷ് മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് രാജി. 2016ലാണ് ഡേവിസ് ബ്രെക്‌സിറ്റ് സെക്രട്ടറിയായ നിയമിതനായത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറിയതില്‍ മുഖ്യപങ്ക് വഹിച്ചത് ഡേവിസായിരുന്നു. പ്രധാനമന്ത്രിയുടെ പദ്ധതിയോട് ഡേവിസ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നേരത്തെ, മേയുടെ വസതിയില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രിസഭാംഗങ്ങള്‍ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കാര്‍ഷികോത്പന്നങ്ങളുടെയും വ്യാവസായികോത്പന്നങ്ങളുടെയും വിപണനത്തിന് പൊതുവായ നിയമാവലി കൊണ്ടുവരണമെന്നാണ് പദ്ധതിയിലൂടെ നിര്‍ദേശിക്കുന്നത്.

Top