വേഷം മാറി കുട്ടികള്‍ക്കൊപ്പം കുട്ടി ക്രിക്കറ്റ്; ബ്രെറ്റ് ലിയുടെ കളി കണ്ട് അമ്പരന്ന് കുട്ടികള്‍

bretlee

]ബാറ്റ്‌സമാന്‍മാരുടെ പേടിസ്വപ്നമായിരുന്നു ഓസീസ് താരം ബ്രെറ്റ് ലീ. മണിക്കൂറില്‍ 90 കി.മീറ്ററിലധികം വേഗത്തില്‍ പന്തെറിയുന്ന അദ്ദേഹം യോര്‍ക്കറുകളിലൂടെ ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റ് തെറിപ്പിക്കുന്ന കാഴ്ച്ച ക്രിക്കറ്റ് ആരാധകന് എന്നും അത്ഭുതമായിരുന്നു.

2012-ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. എന്നാല്‍ പുറത്തേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ കിരയര്‍ ബാഗില്‍ നിറയെ വിക്കറ്റുകളായിരുന്നു. ഏകദിനത്തില്‍ 380 വിക്കറ്റുകള്‍, ടെസ്റ്റില്‍ 310, ട്വന്റി20യില്‍ 25 വിക്കറ്റുകള്‍ എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നേട്ടം. വിരമിച്ചതിന് പിന്നാലെ അദ്ദേഹം അഭിനയത്തിലും സജീവമായി. നിലവില്‍ ഐപിഎലില്‍ കമന്റേറ്ററായി ജോലി ചെയ്യുകയാണ്.
bretlee

അടുത്തിടെ വീണ്ടും അദ്ദേഹം കുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു സന്ന്യാസിയുടെ വേഷത്തിലാണ് അദ്ദേഹം കുട്ടികളുടെ കൂടെ കളിക്കാനിറങ്ങിയത്.

കുട്ടികളില്‍ നിന്നും ആദ്യം കളി ചോദിച്ച് മനസ്സിലാക്കുകയും പിന്നാലെ ഒന്നും അറിയാത്തയാളെ പോലെ ബാറ്റ് ചെയ്ത അദ്ദേഹം കുറച്ച് ഷോട്ടുകള്‍ക്ക് ശേഷം തന്റെ വൈദഗ്ദ്യം കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കുകയായിരുന്നു.

ബാറ്റ് ചെയ്ത് പന്ത് അതിര്‍ത്തി കടത്തിയും ബൗള്‍ ചെയ്ത് സ്റ്റംമ്പ് പിഴുതും അദ്ദേഹം കുട്ടികളെ അതിശയിപ്പിച്ചു. അമ്പരന്ന് നിന്ന കുട്ടികള്‍ക്കു മുമ്പില്‍ പിന്നീടാണ് താനാരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

Top