പ്രിയ ബാറ്റ്സ്മാനെയും ബോളറെയും പ്രഖ്യാപിച്ച് മുൻ ഓസീസ് താരം ബ്രെറ്റ് ലീ

ലോകക്രിക്കറ്റിൽ നിലവിൽ കളിക്കുന്നവരിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്മാനെയും ബോളറെയും പ്രഖ്യാപിച്ച് മുൻ ഓസീസ് പേസർ ബ്രെറ്റ് ലീ. ഇന്ത്യൻ നായകൻ വിരാട് കോലിയാണ് ലീയുടെ പ്രിയപ്പെട്ട ബാറ്റ്സ്മാൻ. ഓസീസ് പേസർ കമ്മിൻസിനെയാണ് നിലവിലെ ഏറ്റവും മികച്ച ബോളറായി അദ്ദേഹം കണക്കാക്കുന്നത്.

“ഇന്നത്തെ മികച്ച ബാറ്റ്സ്മാനെ തെരഞ്ഞെടുക്കുമ്പോൾ കോലിയെ മറികടന്ന് മറ്റൊരാളെ കണ്ടെത്തുക പ്രയാസമാണ്. എത്ര മികച്ച റെക്കോർഡുകളാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. പ്രായം കൂടുന്തോറും ബാറ്റിങിൽ പക്വത കൂടി വരികയാണ്. മികച്ച ക്രിക്കറ്റ് ബ്രെയിൻ കൂടിയാണ് കോലിക്കുള്ളത്,” ബ്രെറ്റ് ലീ വ്യക്തമാക്കി.

Top