കോവിഡ്​ വാക്​സിന്​ 800 കോടി സമാഹരിക്കാന്‍ ലോകരാജ്യങ്ങള്‍; ഫണ്ട്​ നല്‍കില്ലെന്ന്​ അമേരിക്ക​

ബ്രസല്‍സ്: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസിന്റെ പ്രതിരോധ വാക്‌സിന്‍ ഗവേഷണത്തിന് 800 കോടി ഡോളര്‍ സമാഹരിക്കാന്‍ തീരുമാനിച്ച് ലോകരാജ്യങ്ങളും ആഗോളസംഘടനകളും.

യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍,സൗദി അറേബ്യ, ജപ്പാന്‍, കാനഡ, ദക്ഷിണാഫ്രിക്ക, നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരാണ് ഫണ്ട് നല്‍കാന്‍ ധാരണയിലെത്തിയത്. എന്നാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള അമേരിക്ക വാക്‌സിന്‍ ഗവേഷണത്തിന് ഫണ്ട് നല്‍കില്ലെന്ന് വ്യക്തമാക്കി.

പോപ്താരം മഡോണ 10 ലക്ഷം യൂറോ സമാഹരിക്കാമെന്ന് വാഗ്ദാനം നല്‍കിയതായി യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ പറഞ്ഞു. ലോകരാജ്യങ്ങളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അമേരിക്കന്‍ നേതാക്കള്‍ വിട്ടുനില്‍ക്കുന്നത് ഖേദകരമാണെന്ന് നോര്‍വേ പ്രധാനമന്ത്രി ഇര്‍ന സ്റ്റോള്‍ട്ടന്‍ബര്‍ഗ് അഭിപ്രായപ്പെട്ടു. വാക്‌സിന്‍ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് വേണ്ടി മാത്രമാകരുതെന്ന് കനേഡയിന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡായും അഭിപ്രായപ്പെട്ടു.

Top