അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുയര്‍ന്ന് എണ്ണവില

ന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. സൗദി അറേബ്യയിലെ എണ്ണപ്പാടത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനാലാണ് അസംസ്‌കൃത എണ്ണ വില കുതിച്ചുയര്‍ന്നത്. ഒറ്റ ദിവസം കൊണ്ട് 2.11 ശതമാനം കൂടി ബാരലിന് 70.82 ഡോളറായി.2019 മെയ് മാസത്തിന് ശേഷം ഇപ്പോഴാണ് എണ്ണവില ഉയരുന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ എണ്ണ പാടത്തിന് തകരാറൊന്നും ഉണ്ടായിട്ടില്ലെങ്കിലും സുരക്ഷാ ഭീഷണിയാണ് വില വര്‍ധിക്കാന്‍ കാരണമായത്.

അതിനിടെ, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്ധന വില കൂടുന്നതിന് താത്കാലിക ശമനമായിട്ടുണ്ട്. ഒമ്പതു ദിവസമായി വില മാറ്റമില്ലാതെ തുടരുന്നു. കൊച്ചിയില്‍ തിങ്കളാഴ്ച പെട്രോള്‍ വില ലിറ്ററിന് 91.33 രൂപയും ഡീസലിന് 85.92 രൂപയുമാണ്. അസംസ്‌കൃത എണ്ണവില കുറയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് എണ്ണക്കമ്പനികളുടെ കൂട്ടായ്മയായ ഒപ്പെക് പ്രതികരിച്ചിട്ടില്ല.

എന്നാല്‍, വില വന്‍തോതില്‍ കുറഞ്ഞു നിന്നപ്പോള്‍ ഇന്ത്യ വാങ്ങി സൂക്ഷിച്ച എണ്ണ പുറത്തെടുക്കണമെന്നായിരുന്നു സൗദിയുടെ പ്രതികരണം.

 

 

 

Top