ബ്രണ്ണന്‍ കോളേജ് മാസിക വിവാദം ; എഡിറ്ററടക്കം 13 പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: തലശേരി ബ്രണ്ണന്‍ കോളേജിലെ മാഗസിന്‍ വിവാദവുമായി ബന്ധപ്പെട്ട് എഡിറ്ററടക്കം 13 പേര്‍ക്കെതിരെ കേസ്.

എബിവിപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ധര്‍മ്മടം പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. കോളജിന്റെ 125ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ പുറത്തിറക്കിയ മാഗസിന്‍ ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്നതാണെന്നായിരുന്നു ആരോപണം.

തിയേറ്ററില്‍ സിനിമപ്രദര്‍ശനത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാനുള്ള നിര്‍ദേശത്തെ പരിഹസിക്കുന്നതിനായി അശ്ലീലചിത്രങ്ങള്‍ ചേര്‍ത്തതായാണ് മാസികയ്‌ക്കെതിരെ ഉണ്ടായിരുന്ന പ്രധാന ആക്ഷേപം.

പെല്ലറ്റ് എന്ന് പേരിട്ടിരിക്കുന്ന മാസികയുടെ 13 ാം പേജിലാണ് ദേശീയഗാനത്തേയും ദേശീയപതാകയേയും അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുള്ളത്. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ പ്രമേയമാക്കി വരച്ച കാരിക്കേച്ചറുകളെക്കുറിച്ചാണ് പ്രധാന വിമര്‍ശനം.

Top