മക്കല്ലമേ നമിച്ചു; ക്യാച്ചെടുക്കാനുള്ള ശ്രമം കണ്ട് അമ്പരന്ന് ആരാധകര്‍

ക്യാച്ചെടുക്കാനുള്ള ബ്രണ്ടന്‍ മക്കല്ലത്തിന്റെ ഈ ശ്രമം കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോര്‍ചേര്‍ഴ്‌സിനെതിരായ മത്സരത്തിനിടെയാണ് ബ്രിസ്ബന്‍ ഹീറ്റ് താരമായ ബ്രണ്ടന്‍ മക്കല്ലം ഈ തകര്‍പ്പന്‍ ശ്രമം നടത്തിയത് .

പെര്‍ത്ത് താരം മിച്ചല്‍ മാര്‍ഷ് ലോങ് ഓഫിലേക്ക് പായിച്ച പന്ത് മക്കല്ലത്തെ മറികടന്ന് ബൗണ്ടറിയിലേക്ക് പയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇടത് വശത്തിലേക്ക് ഡൈവ് ചെയ്ത് ഒറ്റകൈകൊണ്ട് പന്ത് കൈപിടിയിലൊതുക്കാന്‍ മക്കല്ലം ശ്രമിച്ചു .ക്യാച്ചെടുക്കാന്‍ സാധിച്ചില്ലെങ്കിലും കരഘോഷങ്ങളോടെ മക്കല്ലത്തിന്റെ ഈ ശ്രമത്തെ അഭിനന്ദിക്കാന്‍ കാണികള്‍ മറന്നില്ല .

Top