ഗ്ലീസണ്‍ ബ്രെമര്‍ യുവന്റസില്‍ തന്നെ തുടരും; വ്യക്തമാക്കി താരം

ഗ്ലീസണ്‍ ബ്രെമര്‍ യുവന്റസില്‍ തന്നെ തുടരും. താരം തന്നെയാണ് ഈ കാര്യം അറിയിച്ചത്. പ്രീമിയര്‍ ലീഗില്‍ നിന്ന് തനിക്ക് ഓഫറുകള്‍ ഉണ്ട്. എന്നാല്‍ താന്‍ എങ്ങോട്ടും പോകില്ല. യുവന്റസില്‍ തുടരാനാണ് തനിക്ക് ഇഷ്ടം. ഇറ്റലിയിലെ ഏറ്റവും മികച്ച ക്ലബിലാണ് താന്‍ ഉള്ളത്. ബ്രെമര്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 40 മില്യണ്‍ യൂറോയോളം ട്രാന്‍സ്ഫര്‍ തുക ആയി ടൊറിനോക്ക് നല്‍കി ആയിരുന്നു യുവന്റസ് താരത്തെ ടീമിലേക്ക് എത്തിച്ചത്. പ്രീമിയര്‍ ലീഗിലെ പ്രധാന ക്ലബുകള്‍ തന്നെ ഇപ്പോള്‍ താരത്തിനായി രംഗത്ത് ഉണ്ട് എന്ന് വാര്‍ത്തകള്‍ വരികെയാണ് ബ്രമര്‍ പ്രസ്താവനയുമായി എത്തിയത്.

സീരി എയില്‍ നിലവിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായാണ് ബ്രസീലിയന്‍ താരത്തെ ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2018ലാണ് ബ്രസീലില്‍ നിന്നും ടോറിനോയിലേക്ക് ബ്രെമര്‍ എത്തിയത്. മൂന്ന് സീസണുകളില്‍ ടൊറീനോ ടീമിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു. 26കാരനായ താരത്തിന് ഇനിയും നാലു വര്‍ഷത്തെ കരാര്‍ യുവന്റസില്‍ ബാക്കിയുണ്ട്.

Top