വാട്‌സ് ആപ്പിലൂടെ മലയാളത്തില്‍ ഐ എസ് അനുകൂല പ്രചാരണം

കാസര്‍കോട്: വാട്‌സ് ആപ്പിലൂടെ മലയാളത്തില്‍ ഐ എസ് അനുകൂല പ്രചാരണം.

ഐ എസില്‍ ചേര്‍ന്ന മലയാളിയുടെ നേതൃത്വത്തിലാണ് പ്രചാരണം നടത്തുന്നതെന്നാണ് സംശയം. വാട്‌സ്ആപ്പില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണു ജിഹാദടക്കമുള്ള വിഷയങ്ങളില്‍ തീവ്രപ്രചാരണം നടക്കുന്നത്.

അഫ്ഗാനിസ്ഥാന്‍ നമ്പര്‍ ഉപയോഗിച്ചാണ് വാട്‌സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. അബു ഇസ ആണ് ഗ്രൂപ്പ് അഡ്മിന്‍. ഇയാള്‍ പാലക്കാട് നിന്നു കാണാതായ ഇസയാണെന്ന് സംശയിക്കുന്നു.

വാട്‌സ് ആപ്പ് സന്ദേശം ലഭിച്ച കാസര്‍കോട് സ്വദേശി പരാതി നല്‍കിയതിനെ തുടര്‍ന്ന് എന്‍ഐഎ അന്വേഷണം തുടങ്ങി.

വ്യാഴാഴ്ച രാത്രിയാണ് കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഹാരിസ് മസ്താന്റെ വാട്‌സ്ആപ്പില്‍ ഒരു സന്ദേശം വന്നത്. ‘മെസേജ് ടു കേരള’യെന്ന ഗ്രൂപ്പില്‍ അംഗമാക്കിയെന്നായിരുന്നു സന്ദേശം.

ഗ്രൂപ്പിന്റെ ഉദ്ദേശം എന്തെന്ന ചോദ്യത്തിനു മറുപടിയായി കിട്ടിയത് കുറേ ശബ്ദ സന്ദേശങ്ങളാണ്. തൃക്കരിപ്പൂരില്‍ കാണാതായ റാഷിദ് അബ്ദുല്ല മറുപടി പറയുന്ന രീതിയിലുള്ളതാണ് ഒരു സന്ദേശം.

Top