breaking Triple Talaq will consider by constitution bench

ന്യൂഡല്‍ഹി: മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.

ഭരണ ഘടനാ ബെഞ്ച് മെയ് 11 മുതല്‍ വാദം കേള്‍ക്കും.

വ്യക്തി നിയമങ്ങള്‍ ഭരണഘടനയുടെ 13ാം വകുപ്പിന്റെ പരിധിയില്‍ വരുമോ? മുത്തലാക്കും ബഹുഭാര്യത്വവും മറ്റും 25ാം വകുപ്പിന്റെ സംരക്ഷണം ലഭിക്കുന്ന സംഗതികളാണോ? മതസ്വാതന്ത്ര്യം സംബന്ധിച്ച 25(1) വകുപ്പ് തുല്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനുള്ള വകുപ്പുകള്‍ക്കും വിധേയമാണോ?

മുത്തലാഖും ബഹുഭാര്യത്വവും മറ്റും ഇന്ത്യയുടെ രാജ്യാന്തര ധാരണകളുമായി ഒത്തുപോകുന്നതാണോ എന്നിങ്ങനെ നാലു ചോദ്യങ്ങളാണ് കോടതിയുടെ പരിഗണനയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.

മൗലികാവകാശങ്ങള്‍ക്കു വിരുദ്ധമായ നിയമങ്ങള്‍ അസാധുവെന്നു വ്യക്തമാക്കുന്നതാണ് 13ാം വകുപ്പ്. വ്യക്തിനിയമങ്ങള്‍ ഈ വകുപ്പിന്റെ പരിധിയില്‍ വരുമോയെന്ന തര്‍ക്കവിഷയമാണ് കേന്ദ്രം ഉന്നയിച്ചിരിക്കുന്നത്.

Top