breaking thomas chandy minister transport minister

തിരുവനന്തപുരം: എന്‍സിപി എംഎല്‍എ തോമസ് ചാണ്ടി ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

രാജ്ഭവനില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ വച്ച് ഗവര്‍ണ്ണര്‍ പി സദാശിവം തോമസ് ചാണ്ടിക്ക് സത്യവാചകം ചൊല്ലി കൊടുത്തു.

വിവാദ ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ എകെ ശശീന്ദ്രന്‍ രാജി വെച്ച ഒഴിവിലേക്കാണ് തോമസ് ചാണ്ടിയെ മന്ത്രിയായി ഇടതു മുന്നണി തീരുമാനിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റ് മന്ത്രിമാര്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കുട്ടനാട് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയാണ് തോമസ് ചാണ്ടി നിയമസഭയിലേക്ക് എത്തുന്നത്. തോമസ് ചാണ്ടി മന്ത്രിയായതോടെ ആലപ്പുഴയില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണം നാലായി.

Top