breaking police headquarters violence pinarayi response

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ പൊലീസ് സ്വീകരിച്ച നടപടിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊലീസ് നടത്തിയത് കൃത്യനിര്‍വഹണം മാത്രമാണ്. ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ ഡിജിപി സന്നദ്ധനായിരുന്നു. സംഭവത്തില്‍ ഐജി മനോജ് എബ്രഹാമിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

ഡിജിപിയെ കാണണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. എന്നാല്‍ മഹിജയുടെ കൂടെ ബന്ധുക്കള്‍ അല്ലാത്ത ചിലര്‍ ഉണ്ടായിരുന്നു. അവരാണ് പ്രശ്‌നമുണ്ടാക്കിയത്.

ഒപ്പമുണ്ടായിരുന്ന ബിജെപി, എസ യുസിഐ സംഘടനകളിലെ പ്രവര്‍ത്തകരും തോക്കുസ്വാമി അടക്കമുള്ളവരുമാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് അറിയാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യണമെന്ന് പറഞ്ഞതാണ് പൊലീസ് തടയാന്‍ ശ്രമിച്ചത്. സാധാരണ പൊലീസ് ആസ്ഥാനത്ത് സമരം നടക്കാറില്ല. ഈ സമരം തടയാന്‍ ശ്രമിച്ചപ്പോള്‍ ജിഷ്ണുവിന്റെ ബന്ധുക്കളല്ലാത്തവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top