സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

pinarayi

തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

25000 രുപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കാനാണ് പറഞ്ഞത്. പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണ്. കോടതിയില്‍ സര്‍ക്കാര്‍ മാപ്പുപറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം സെന്‍കുമാര്‍ കേസിലെ വിധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

എന്നാല്‍ വിഷയം അടിയന്തര പ്രമേയത്തിന്റെ പരിധിയില്‍ വരില്ലെന്നും വിഷയം ഒരു തവണ ചര്‍ച്ച ചെയ്തതാണെന്നും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് നിബന്ധനകളോടെ നോട്ടീസിന് അനുമതി നല്‍കി.

സര്‍ക്കാരിന് സുപ്രീം കോടതി പിഴയിടുന്നത് അപൂര്‍വ്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Top