തലസ്ഥാനത്ത് തെരുവു നായയുടെ കടിയേറ്റ് വീണ്ടും ഒരാള്‍ കൂടി മരിച്ചു

STREET DOG

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് വീണ്ടും മരണം.

തിരുവനന്തപുരം പുല്ലിവിളയില്‍ നായയുടെ കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു.

മത്സ്യതൊഴിലാളിയായ പുല്ലുവിള സ്വദേശി ജോസ്‌ക്ലിന്‍(52) ആണ് മരിച്ചത്. രാത്രി പതിനൊന്നു മണിയോടു കൂടിയാണ് ജോസ്ക്ലിന് നായയുടെ കടിയേറ്റത്. ഇന്നു രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ ഓഗസ്റ്റില്‍ ഇവിടെ വയോധിക നായയുടെ കടിയേറ്റ് മരിച്ചിരുന്നു.

Top