breaking mm hassan on km mani udf entry

mm-hassan

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെ എം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

മാണിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് യോഗം ചര്‍ച്ചചെയ്യുമെന്ന് താന്‍ പറഞ്ഞിട്ടില്ല. മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്നാണ് തന്റെ നിലപാടെന്നും ഹസന്‍ പറഞ്ഞു.

മലപ്പുറത്ത് ജനങ്ങള്‍ വോട്ട് ചെയ്തത് യുഡിഎഫിനാണ്. മലപ്പുറത്തെ ജയത്തിന് പിന്നില്‍ കേരള കോണ്‍ഗ്രസ്സ് പിന്തുണയുണ്ടെന്നത് മാണിയുടെ അവകാശവാദം മാത്രമാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Top