കോട്ടയത്തെ കൂട്ടുകെട്ട് എല്‍ഡിഎഫിലേക്കെന്ന വ്യാഖ്യാനം വേണ്ടെന്ന് കെ എം മാണി

km mani

കോട്ടയം: കോട്ടയത്തെ കൂട്ടുകെട്ട് എല്‍ഡിഎഫിലേക്കെന്ന വ്യാഖ്യാനം വേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം ഗ്രൂപ്പ് നേതാവ് കെ എം മാണി.

കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ടാ​യ​ത് പ്രാദേശിക വിഷയം മാ​ത്ര​മാ​ണ്. ആരും ഭിന്നതയുണ്ടാക്കാമെന്ന് കരുതേണ്ടെന്നും മാണി പറഞ്ഞു.

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മാ​ണി.

ഒ​രു മു​ന്ന​ണി ബ​ന്ധ​ത്തി​ന്റെയും സൂ​ച​ന​യ​ല്ല. മു​ന്ന​ണി ബ​ന്ധം സം​ബ​ന്ധി​ച്ച് യു​ക്ത​മാ​യ സ​മ​യ​ത്ത് യു​ക്ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളും. നി​ല​വി​ൽ സ്വ​ത​ന്ത്ര​മാ​യ നി​ല​പാ​ടാ​ണ് പാ​ർ​ട്ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും കെ.​എം മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം കെ എം മാണിയുടെ വിശദീകരണം തൃപ്തികരമെന്ന് പി ജെ ജോസഫ് അറിയിച്ചു.

എല്‍ഡിഎഫിലേക്കല്ലെന്ന നിലപാട് സ്വീകരിക്കുന്നു. കോട്ടയത്തെ കൂട്ടുകെട്ട് നിർഭാഗ്യകരമെന്ന് അറിയിച്ചിട്ടുണ്ടെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

Top