breaking kk shylaja on jishnus familys strike

K.K-SHYLAJA

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ഇപ്പോള്‍ ആവശ്യമില്ലായിരുന്നുവെന്ന് മന്ത്രി കെ കെ ശൈലജ.

ജിഷ്ണു കേസില്‍ ശക്തമായ നടപടി തുടരുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കണമായിരുന്നു. സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാന്‍ പരസ്യം നല്‍കിയതില്‍ തെറ്റില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

അതേസമയം ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുംവരെ നിരാഹാരസമരം തുടരുമെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ തോന്നുന്നില്ല. ജിഷ്ണുവിനുവേണ്ടി മരിക്കാന്‍ തയാറാണെന്നും അവിഷ്ണ കൂട്ടിച്ചേര്‍ത്തു.

വളയത്തെ വീട്ടില്‍ നിരാഹാരസമരം തുടരുന്ന അവിഷ്ണയുടെ ആരോഗ്യനില മോശമായതിനായാല്‍ ആശുപത്രിയിലേക്ക് മാറ്റിയേക്കും.

Top