breaking jishnu case sakthivel bail

കൊച്ചി: ജിഷ്ണു കേസിലെ മൂന്നാംപ്രതി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേലിന് ഇടക്കാല ജാമ്യം.

രണ്ടു ആള്‍ ജാമ്യത്തിനൊപ്പം 50000 രൂപയും ശക്തിവേല്‍ കെട്ടിവെക്കണം.

മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയപ്പോള്‍ അറസ്റ്റുചെയ്ത നടപടി ശരിയായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും ശക്തിവേലിനെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി പറഞ്ഞു.

കോയമ്പത്തൂരിലെ കിനാവൂരില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ശക്തിവേല്‍ അറസ്റ്റിലായത്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

Top