breaking jisha murder case vigilance report about investigation

കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് അന്വേഷണത്തില്‍ തുടക്കം മുതല്‍ വീഴ്ച സംഭവിച്ചെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്.

ഇപ്പോഴുള്ള തെളിവുകള്‍ കോടതിയില്‍ നില നില്‍ക്കില്ല. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും മുന്‍വിധിയോടെയാണ് അന്വേഷണം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ പിഴവ് സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ടിപി സെന്‍കുമാര്‍ ഡിജിപിയായിരിക്കെ നടന്ന അന്വേഷണത്തിലും പിന്നീട് ഡിജിപിയായി വന്ന ലോക്‌നാഥ് ബെഹ്‌റ നിയോഗിച്ച പ്രത്യേക സംഘത്തിനും അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത് എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് നല്‍കി. കേസ് അന്വേഷണത്തെ കുറിച്ച് ലഭിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതിനെ പൊലീസ് എതിര്‍ത്തിരുന്നു. 16 പേജുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് ഡിജിപി തള്ളി. ഡിജിപി സര്‍ക്കാരിന് പരാതി നല്‍കുകയും ചെയ്തു.

Top