breaking cpi executive committee kanam rajendran

തിരുവനന്തപുരം: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ സിപിഎമ്മുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

നിലമ്പൂരിലെ മാവോയിസ്റ്റ് കൊല, വിവരാവകാശ നിയമം, യുഎപിഎ എന്നീ വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് പ്രതിപക്ഷത്തിന്റെയല്ല. ഇടതു പക്ഷത്തിന്റെ നിലാപാടാണ്. സിപിഐയുടെ നിലപാടിനെപറ്റി പ്രകാശ് കാരാട്ട് മറുപടി പറയേണ്ടതുണ്ട്.

സിപിഐയുടേത് പ്രതിപക്ഷ നിലപാടെന്ന് പ്രകാശ് കാരാട്ടിന്റെ ആരോപണങ്ങള്‍ തള്ളിയാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്.

മൂന്നാറില്‍ സിപിഐയ്ക്കും സിപിഎമ്മിനും രണ്ടുനിലപാടില്ലെന്നും കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ് നിലപാട്. ഇതിനെതിരെ മന്ത്രിയും എം എല്‍ എയും പറയുന്നത് മുഖ്യമന്ത്രിയുടെ
ശ്രദ്ധയില്‍പ്പെടുത്തുമെന്നും കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതിനെ എതിര്‍ത്തു. വ്യാജ മാവോയിസ്റ്റ് ഏറ്റു മുട്ടലില്‍ സിപിഐയുടേത് ഇടതു പക്ഷത്തിന്റെ നിലാപാടാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭാ തീരുമാനങ്ങള്‍ രഹസ്യമാക്കുന്നതിനോട് സിപിഐക്കു യോജിപ്പില്ല. എല്‍ഡിഎഫ് ദുര്‍ബലപ്പെടുത്തുമ്പോള്‍ തടയുക എന്നതാണ് സിപിഐ ചെയ്തത്.

മഹിജയുടെ സമരം തീര്‍ക്കാന്‍ ഇടപെട്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. വിവാദങ്ങള്‍ ഒഴിവാക്കേണ്ടത് വിവാദങ്ങള്‍ ഉണ്ടാക്കുന്നവരാണ്, സിപിഐ അല്ല.

മഹിജയുടെ സമരത്തിനെതിരെ, മുഖ്യമന്ത്രി സമരം കൊണ്ട് എന്തു നേടി എന്നു ചോദിച്ചത് പണ്ടു മുതലാളിമാര്‍ ചോദിച്ചിരുന്ന ചോദ്യമാണ്. ട്രേഡ് യൂണിയന്‍ സമരത്തിനെക്കുറിച്ച് പണ്ട് ഇങ്ങനെ ചോദിച്ചിരുന്നു.

ഇ പി ജയരാജനെ പരിഹസിച്ചും കാനം രംഗത്തെത്തി. ജയരാജനെ വിലയിരുത്താന്‍ താന്‍ ആളല്ല. ജയരാജനൊക്കെ വലിയ ആളുകള്‍. വലിയ ആളുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ആഭ്യന്തരവകുപ്പിനെ വിമര്‍ശിക്കാന്‍ കാനം എല്‍ ഡി എഫിന്റെ മേധാവിയല്ലെന്നായിരുന്നു ഇ പി ജയരാജന്റെ വിമര്‍ശനം.

Top