തുറന്ന ബാറുകള്‍ പൂട്ടി, കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് എക്‌സൈസ് മന്ത്രി

TP RAMAKRISHNAN

തിരുവനന്തപുരം: തുറന്ന ബാറുകള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയും കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയുമുള്ള പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജിയാണ് പരിഗണിക്കുന്നത്.

ഇന്നലെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഒരു മദ്യശാലയും തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് കണ്ടാല്‍ പുനഃപരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Top