പ്രഭാത ഭക്ഷണം എത്തിച്ച പൊലീസുകാരന്റെ മുഖത്ത് കറി ഒഴിച്ച ശേഷം പ്രതി രക്ഷപ്പെട്ടു

jail

കൊച്ചി: സെല്ലിനുള്ളിലേക്ക് പ്രഭാത ഭക്ഷണം എത്തിച്ച പൊലീസുകാരന്റെ മുഖത്ത് കറി ഒഴിച്ച് ഇരുന്നൂറോളം മോഷണ കേസുകളിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊന്നാനി സ്വദേശി കംസീറാണ് ഇന്ന് പുലര്‍ച്ചെ സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്. കംസീറിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

കംസീറിനൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റൊരു പ്രതിയെ പൊലീസുകാര്‍ പിടികൂടി. റിമാന്‍ഡില്‍ കഴിഞ്ഞ കംസീറിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

Top