ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍: കുട്ടികളെ അംബാസഡര്‍മാരാക്കുന്ന പദ്ധതിക്ക് ഇന്നുമുതല്‍ തുടക്കം

childrens

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാന്‍ സ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി അംബാസഡര്‍മാരാക്കുന്ന പദ്ധതിക്ക് ഇന്നുമുതല്‍ തുടക്കമാകും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ പൊതുവിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളും സാമൂഹ്യസുരക്ഷാമിഷനും സംയുക്തമായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകളുടെ ഇടവേളകളില്‍ പരിശീലന വീഡിയോ സംപ്രേഷണം ചെയ്യും. മന്ത്രി കെ കെ ശൈലജ ടീച്ചറാണ് കുട്ടികള്‍ക്ക് സന്ദേശം നല്‍കുന്നത്. സ്‌കൂള്‍ കുട്ടികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് വിശദീകരിക്കും.

വ്യാഴാഴ്ച മുതല്‍ കുട്ടികള്‍ ക്യാമ്പയിന്‍ വീടുകളില്‍നിന്ന് ആരംഭിക്കും. ബ്രേക്ക് ദ ചെയിന്‍ പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്റര്‍, വീഡിയോ എന്നിവ കുട്ടികള്‍ നിര്‍മിക്കണം. ജില്ലകളില്‍നിന്ന് 10 കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തിലേക്ക് ഒക്ടോബര്‍ 30നകം നല്‍കണം. പൊതുവിദ്യാഭ്യാസ വകുപ്പ് ഇത് സമാഹരിച്ച് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ സമിതിക്ക് സമര്‍പ്പിക്കും. ഇവ വിലയിരുത്തി മികച്ചതിന് പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

Top