അഭിനയത്തില്‍ നിന്ന് ഒരു ചെറിയ ബ്രേക്ക് എടുക്കാനൊരുങ്ങി പാര്‍വതി

ഭിനയ ജീവിതത്തില്‍ ഒരു ചെറിയ ബ്രേക്ക് എടുക്കുകയാണെന്ന് നടി പാര്‍വതി. തികച്ചും വ്യക്തപരമായ ചില കാരണങ്ങളാലാണ് സിനിമയില്‍ നിന്ന് താല്‍ക്കാലികമായി മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് ഒടുവില്‍ ചിത്രീകരണമാരംഭിക്കുന്ന മഹേഷ് നാരായണന്റെ ചിത്രത്തില്‍ നിന്ന് പാര്‍വതി പിന്മാറിയിരുന്നു. തന്നെ സമീപിച്ച മറ്റ് ചില സംവിധായകരോട് തത്കാലം സിനിമ ചെയ്യുന്നില്ലെന്ന തീരുമാനം പാര്‍വതി അറിയിച്ചതായാണ് വിവരം. സിദ്ദാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വര്‍ത്തമാനം’ എന്ന ചിത്രമാണ് പാര്‍വതിയുടേതായി ഇനി റിലീസാകാനുള്ളത്. ടൊവിനോ തോമസ് ഈ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്.

നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ, ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്നീ ചിത്രങ്ങളിലാണ് പാര്‍വതി ഒടുവില്‍ അഭിനയിച്ചത്. രണ്ടുചിത്രങ്ങളിലും മികച്ച പ്രകടനമാണ് പാര്‍വതി കാഴ്ചവച്ചത്.

Top