കരാർ ലംഘനം; ട്വിറ്റർ ഏറ്റെടുക്കലിൽനിന്ന് പിന്മാറുമെന്ന് ഇലോൺ മാസ്ക്

ഡെട്രോയിറ്റ് : ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽനിന്നു പിന്മാറുമെന്ന് ഇലോൺ മാസ്ക്. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ കമ്പനി നൽകുന്നില്ലെന്നു കാണിച്ചാണ് 3.67 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കൽ നീക്കത്തിൽനിന്നു പിന്മാറാനുള്ള മസ്കിന്റെ ശ്രമം.

മേയ് 9 മുതൽ വിവരം ചോദിക്കുകയാണെന്നും തൃപ്തികരമായ മറുപടി കിട്ടിയിട്ടില്ലെന്നും ഇതു കരാർ ലംഘനമാണെന്നും മസ്കിന്റെ അഭിഭാഷകർ ട്വിറ്ററിനയച്ച കത്തിൽ പറയുന്നു. മൊത്തം വരിക്കാരിൽ 5 ശതമാനത്തിൽ താഴെയാണു വ്യാജ അക്കൗണ്ടുകളെന്നാണു ട്വിറ്റർ പറയുന്നത്. എന്നാൽ 20% എങ്കിലും വരുമെന്നാണു മസ്ക് നൽകിയ സൂചന.

Top