ബ്രസീലിന്റെ ലോകകപ്പ് താരം ഫ്രെഡ് ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു സ്വന്തം

മാഞ്ചസ്റ്റര്‍ സിറ്റി: ബ്രസീലിന്റെ ലോകകപ്പ് താരം ഫ്രെഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കും. ഉക്രൈന്‍ ക്ലബ് ഷാക്തറില്‍ നിന്നുമാണ് ഈ പ്ലേമേക്കര്‍ യുണൈറ്റഡില്‍ എത്തുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയുമാണ് ഫ്രെഡ് യുണൈറ്റഡില്‍ എത്തിയ വിവരം പുറത്തു വിട്ടത്.

ഏകദേശം 50 മില്യണ്‍ യൂറോ തുകയ്ക്കാണ് ഫ്രെഡ് യുണൈറ്റഡില്‍ എത്തിയത്. ലോകകപ്പിനുള്ള ബ്രസീലിയന്‍ ടീമില്‍ ഇടം കണ്ടെത്തിയ ഫ്രെഡ് മികച്ച ഫോമിലാണ് ഉള്ളത്. 2013ല്‍ ബ്രസീലിയന്‍ ക്ലബ്ബ് ഇന്റര്‍നാഷിയോണലില്‍ നിന്നുമാണ് ഫ്രെഡ് ഷാക്തറില്‍ എത്തുന്നത്. തുടര്‍ന്നിങ്ങോട്ട് ഷാക്തറിന്റെ ആദ്യ ഇലവനില്‍ സ്ഥിര സാന്നിധ്യമാണ് ഫ്രഡ്.

Top