സാവോപോളോയിലൂടെ കളത്തിലിറങ്ങിയ ബ്രസീല്‍ ഇതിഹാസ താരം കക്കാ വിരമിച്ചു

സാവോപോളോ: ബ്രസീല്‍ ഫുട്‌ബോളിലെ ഇതിഹാസ താരം സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ കക്കാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു.

2002ലെ ലോകകപ്പ് ഫുട്‌ബോളില്‍ ചാംപ്യന്‍മാരായ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു 35 കാരനായ പ്ലേമേക്കര്‍.

എ.സി മിലാന്‍, റയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച താരം ഞായറാഴ്ചയാണ് വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

35 വയസ്സുകാരനായ കക്കാ ഓര്‍ലാന്റോ സിറ്റിയുമായുള്ള കരാര്‍ ഈ വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

കരിയറില്‍ നിന്ന് വിടവാങ്ങിയെങ്കിലും ഫുട്‌ബോളില്‍ തന്നെ പുതിയ റോളില്‍ താന്‍ ഉണ്ടായിരിക്കുമെന്ന് കക്ക പറഞ്ഞു.

കക്കായെ സ്റ്റാറാക്കിയ മിലാനിലേക്കുള്ള തിരിച്ച് പോക്കിനെ കുറിച്ചുള്ള സൂചനയും താരം നല്‍കിയിട്ടുണ്ട്.

എ.സി മിലാന്‍ ക്ലബില്‍ കളിക്കാനല്ല മറിച്ച് ക്ലബ് മാനേജര്‍, സ്‌പോര്‍ട്ടിങ് ഡയറക്ടര്‍, പോലുള്ള ഏതെങ്കിലും റോളില്‍ മിലാന്‍ ടീമിന്റെ ഭാഗമാകാനാണ് തന്റെ ആഗ്രഹമെന്ന് ഗ്ലോബോ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് കക്ക് വ്യക്തമാക്കിയത്.

2007ലെ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തിന് ശേഷം മിലാന്‍ ക്ലബിന്റെ മാനേജിങ് ടീമിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും താരം അത് നിരസിച്ചിരുന്നു.

”ഒരു പ്രൊഫഷണല്‍ ഫുട്‌ബോളറാവാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇനി പുതിയ റോളിലേക്ക് വരുമ്പോള്‍ അതിന് വേണ്ടി കഠിനാധ്വാനം ചെയ്യണം” കക്കാ പറഞ്ഞു.

സാവോ പോളോയാണ് കക്കായുടെ ആദ്യ ക്ലബ്. ബ്രസീലിെന്റ ദേശീയ ടീമിന് വേണ്ടിയും എ.സി മിലാന്‍ ക്ലബിന് വേണ്ടിയുമാണ് കക്കാ കൂടുതല്‍ ബൂട്ടണിഞ്ഞത്.

2002 ല്‍ ബ്രസീല്‍ ലോകകപ്പ് ജേതാക്കളായപ്പോള്‍ കക്കാ ടീമിലുണ്ടായിരുന്നു. 2007 ലെ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു.

Top