ബ്രസീല്‍ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു; കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

സാവോപോളോ: ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു. കാമുകി ബ്രൂണോ ബിയാന്‍കാര്‍ഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു. കള്ളന്മാര്‍ വീട്ടില്‍അതിക്രമിച്ച് കയറിയപ്പോള്‍ ബ്രൂണയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. ഇരുവരെയും ബന്ധിച്ചശേഷമാണ് മൂവര്‍സംഘം മോഷണം നടത്തിയത്.

ബ്രൂണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനായാണ് മൂവര്‍ സംഘം വീട്ടില്‍ അതിക്രമിച്ചുകടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. കള്ളന്മാരിലൊരാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. വീട്ടില്‍നിന്ന് ശബ്ദമുയര്‍ന്നതോടെ അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ പൊലീസ് പിടിയിലായി. പഴ്സുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയാണ് കള്ളന്മാര്‍ മോഷ്ടിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സംഘത്തിലെ മറ്റു ആള്‍ക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സാവോ പോളോ പൊലീസ് അറിയിച്ചു. കഴിഞ്ഞമാസമാണ് നെയ്മര്‍ താനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം ലോകത്തെ അറിയിച്ചത്. ഒക്ടോബര്‍ ആറിനാണ് നെയ്മറിനും കാമുകി ബ്രൂണയ്ക്കും കുഞ്ഞിന് ജന്മം നല്‍കിയത്. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാലിനുവേണ്ടിയാണ് നെയ്മര്‍ കളിക്കുന്നത്.

Top