Brazilian Senate forms Rousseff impeachment commission

ബ്രസീലിയ: അഴിമതിയാരോപണം നേരിടുന്ന ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യുന്നതിന് കമ്മീഷന്‍ രൂപീകരിച്ചു. ബ്രസീലിയന്‍ സെനറ്റാണ് കമ്മീഷന് രൂപം നല്‍കിയത്. ദില്‍മ വിഷയത്തില്‍ ഇതുവരെയുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും കമ്മീഷന്‍ നടപടി സ്വീകരിക്കുക.

സംഭവത്തില്‍ അന്വേഷണം നടത്തി ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്ന് പത്തു ദിവസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

സര്‍ക്കാര്‍ ഫണ്ടുകള്‍ അനധികൃതമായി തടഞ്ഞുവച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് ദില്‍മക്കെതിരെയുള്ളത്. ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റിന്റെ അധോസഭ അംഗീകരിച്ചിരുന്നു.

ദില്‍മയ്‌ക്കെതിരായ നടപടിയെ അനുകൂലിച്ചാണ് അന്ന് എംപിമാരില്‍ ഏറെപ്പേരും വോട്ടു ചെയ്തത്. അതേസമയം തനിക്കെതിരായ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ദില്‍മ റൂസഫ് ആരോപിച്ചിരുന്നു.

Top