ബ്രസീല്‍ പ്രസിഡന്റിന് കൊവിഡ്19 ഇല്ല; പരിശോധനാ ഫലം നെഗറ്റീവ്

ബ്രസിലിയ: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊള്‍സനാരോയുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്. അദ്ദേഹം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ ഫലം നെഗറ്റീവാണെന്ന് അറിയിച്ചത്.

”ജൈര്‍ ബൊള്‍സനാരോയ്ക്ക് ആംഡ് ഫോഴ്‌സസ് ഹോസ്പിറ്റലില്‍ നടത്തിയ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ് ആണ് ” – അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപിന്റെ സ്റ്റാഫുകളിലൊരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന്റെ ഭാഗമായാണ് ബൊള്‍സനാരോ പരിശോധന നടത്തിയിരുന്നത്.

നേരത്തെ ബൊള്‍സനാരോയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ആദ്യ ഘട്ട പരീക്ഷണത്തില്‍ ബൊള്‍സനാരോയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്നും രണ്ടാഘട്ട പരിശോധനയുടെ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നുമായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

വ്യാഴാഴ്ച നടത്താനിരുന്ന യാത്രകള്‍ അദ്ദേഹം ഒഴിവാക്കിയിരുന്നു. വെള്ളി യാതൊരുവിധ പരിപാടികളിലും പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല.

Top