വാക്‌സിന്‍ വാങ്ങുന്നതില്‍ അഴിമതി, അന്വേഷണം നടത്താന്‍ ബ്രസീല്‍ പാര്‍ലമെന്ററി കമ്മിഷന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സുന്‍ വാങ്ങാനുള്ള കരാറിനെക്കുറിച്ച് ബ്രസീല്‍ അന്വേഷണം പ്രഖ്യാപിച്ചു. ബ്രസീല്‍ പാര്‍ലമെന്ററി കമ്മിഷനാണ് ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ വാങ്ങുന്നതിലെ അഴിമതിയുണ്ടെന്ന ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചത്.

രണ്ടായിരം കോടി രൂപ മുന്‍കൂറായി നല്‍കി രണ്ട് കോടി ഡോസിനാണ് ബ്രസീല്‍ കരാര്‍ നല്കിയത്. ഇടനിലക്കാരായി നിന്ന കമ്പനി ഇതില്‍ മൂന്നിലൊന്ന് തുക കൈപ്പറ്റിയെന്ന ആരോപണത്തിന്‍ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Top