ബ്രസീലിയന്‍ സെന്റര്‍ ബാക്ക് തിയാഗോ സില്‍വ ചെല്‍സിയില്‍

പാരീസ്: ബ്രസീലിയന്‍ സെന്റര്‍ ബാക്ക് തിയാഗോ സില്‍വ ചെല്‍സിയില്‍. ഒരു വര്‍ഷത്തെ കരാറിലാണ് പ്രീമിയര്‍ ലീഗ് ക്ലബിലേക്ക് തിയാഗോ സില്‍വ എത്തിയിരിക്കുന്നത്.

ഫ്രീ ട്രാന്‍സ്ഫര്‍ വ്യവസ്ഥയിലാണ് തിയാഗോ ചെല്‍സിയില്‍ ചേര്‍ന്നത്. ഈ സീസണില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള ടീമുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (54) വഴങ്ങിയ ചെല്‍സിക്ക് തിയാഗോ സില്‍വയുടെ വരവ് പ്രതിരോധം ശക്തമാക്കാന്‍ സഹായിക്കും.

ചെല്‍സിയില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് തിയാഗോ പറഞ്ഞു. ഫ്രാങ്ക് ലമ്പാര്‍ഡിന്റെ ടീമില്‍ അംഗമാകുന്നതില്‍ സന്തുഷ്ടനാണെന്നും തിയാഗോ കൂട്ടിച്ചേര്‍ത്തു.

2012ല്‍ മിലാനില്‍ നിന്നായിരുന്നു തിയാഗോ സില്‍വ പിഎസ്ജിയില്‍ എത്തിയത്. എട്ടു സീസണുകളില്‍ നിന്നായി ഏഴ് ഫ്രഞ്ച് ലീഗ് കിരീടങ്ങള്‍ താരം നേടി. അഞ്ചു ഫ്രഞ്ച് കപ്പുകളും പി എസ് ജിക്ക് ഒപ്പം സില്‍വ നേടിയിട്ടുണ്ട്.

Top